NEWS
ജനകീയ വിചാരണ ജാഥ
05/11/2025 10:32 AM IST
nila

ചെങ്ങന്നൂർ: ചെങ്ങന്നൂർ നഗരസഭ യുഡിഎഫ് ഭരണത്തിനെതിരെ എൽഡിഎഫ് നഗരസഭ സമിതിയുടെ നേതൃത്വത്തിൽ സിപിഐ എം ചെങ്ങന്നൂർ ഏരിയ കമ്മിറ്റിയംഗം എം കെ മനോജ് ക്യാപ്റ്റനായുള്ള ജനകീയ വിചാരണ ജാഥ
പര്യടനം ആരംഭിച്ചു.
സിപിഐ എം ളില്ലാ.
സെക്രട്രറിയേറ്റ് അംഗം എ മഹേന്ദ്രൻ ജാഥ ഉദ്ഘാടനം ചെയ്തു.
ചെങ്ങന്നൂർ മാർക്കറ്റ് ജങ്ഷനിൽ നടക്കുന്ന യോഗത്തിൽ ജാഥാ മാനേജർ വി വി അജയൻ അധ്യക്ഷനായി.
വൈസ് ക്യാപ്റ്റൻ അഡ്വ. പി ആർ പ്രദീപ് കുമാർ, ജാഥാംഗങ്ങളായ കെ കെ ചന്ദ്രൻ, അനസ് പൂവാലം പറമ്പിൽ, ഷാജി പട്ടന്താനം,
മോഹൻ കുമാർ കൊട്ടാരം, ജെ അജയൻ, വത്സമ്മ എബ്രഹാം,വി ജി അജീഷ്, കെ പി അനിൽ കുമാർ, മധു ചെങ്ങന്നൂർ, പി ഡി സുനീഷ് കുമാർ, വി എസ് സവിത എന്നിവർ
സംസാരിച്ചു.
ഏഴിന് വൈകിട്ട് ആറിന് ഗവ. ഐടിഐ ജങ്ഷനിൽ നടക്കുന്ന സമാപന സമ്മേളനം സിപിഐ സംസ്ഥാന എക്സിക്യൂട്ടീവ് അംഗം ടി ജെ ആഞ്ചലോസ് ഉദ്ഘാടനം ചെയ്യും.
ഇവിടെ പോസ്റ്റുചെയ്യുന്ന അഭിപ്രായങ്ങള്‍ കേരളശബ്‌ദത്തിന്റേതല്ല . അഭിപ്രായങ്ങളുടെ പൂര്‍ണ്ണ ഉത്തരവാദിത്വം രചയിതാവിനായിരിക്കും. കേന്ദ്ര സർക്കാരിന്റെ ഐ.ടി നയപ്രകാരം വ്യക്തി, സമുദായം, മതം, രാജ്യം എന്നിവയ്ക്കെതിരായി അധിക്ഷേപങ്ങളും അശ്ലീല പദപ്രയോഗങ്ങളൂം നടത്തുന്നത് ശിക്ഷാര്‍ഹമായ കുറ്റമാണ്. ഇത്തരം അഭിപ്രായ പ്രകടനത്തിന് നിയമനടപടി കൈക്കൊള്ളുന്നതാണ്.











